ദുബായിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട എമിറേറ്റ്സ് വിമാനത്തിലെ ഒരു യാത്രക്കാരന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് മസ്കത്തിൽ അടിയന്തിരമായി ലാൻഡ് ചെയ്തു. ദുബായിൽ നിന്ന് പറന്നുയർന്നയുടൻ തന്നെ യാത്രക്കാരന് ശാരീരിക അസ്വസ്ഥതയുണ്ടാകുകയായിരുന്നു.
ഇന്നലെ പുലർച്ചെ 3ന് തിരുവനന്തപുരത്ത് എത്തേണ്ട വിമാനമാണ് ദുബായിൽ നിന്ന് പറന്നുയർന്നയുടൻ മസ്കത്തിൽ ലാൻഡിംഗ് നടത്തിയത്. പിന്നീട് വൈകി തിരുവനന്തപുരത്ത് എത്തിയ വിമാനം മണിക്കൂറുകൾ വൈകിയാണ് ദുബായിലേക്ക് തിരിച്ചു പറന്നത്.
ദുബായിലേക്ക് ഈ വിമാനത്തിൽ പോകാനായി കാത്തിരുന്ന യാത്രക്കാരെ ഹോട്ടലുകളിലേക്കു മാറ്റിയിരുന്നു.






