ലോകത്തെ ഏറ്റവും വലിയ കാർ വിപണി നിർമ്മിക്കാനൊരുങ്ങി ദുബായ്. 2.2 കോടി ചതുരശ്ര അടി വിസ്തൃതിയിലാണ് വമ്പൻ ഓട്ടോ മാർക്കറ്റ് രൂപകൽപന ചെയ്തിരിക്കുന്നത്. ഉപഭോക്താക്കൾ, കാർ നിർമാതാക്കൾ, വ്യാപാരികൾ തുടങ്ങിയവർക്ക് ലോകത്തെ ഏറ്റവും മികച്ച ഡെസ്റ്റിനേഷനായി ദുബായിയെ മാറ്റുകയാണ് ലക്ഷ്യം.
യു.എ.ഇ ഉപപ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയും ദുബായ് ഉപ ഭരണാധികാരിയുമായ ഷെയ്ഖ് മക്തും ബിൻ മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തുമിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് ദുബായ് ഓട്ടോ മാർക്കറ്റ് വികസന പദ്ധതി അവതരിപ്പിച്ചത്.
Today, we launch the Dubai Auto Market project, the world’s largest automotive marketplace, spanning 22 million square feet.
With over 1,500 showrooms, integrated facilities, and an annual capacity of up to 800,000 vehicles, the market will be a global hub that brings together… pic.twitter.com/Ovm7SHsgts
— Maktoum Bin Mohammed (@MaktoumMohammed) November 18, 2025
ഡി.പി വേൾഡിനാണ് നിർമാണ ചുമതല. പദ്ധതി പൂർത്തിയായാൽ ഒരേ സമയം എട്ട് ലക്ഷം വാഹനങ്ങൾ കൈകാര്യം ചെയ്യാനുള്ള ശേഷിയുണ്ടാകും. 1,500ലധികം കാർ ഷോറൂമുകൾ, ക്ലസ്റ്റർ അടിസ്ഥാനത്തിലുള്ള വർക്ക് ഷോപ്പ് മേഖലകൾ, വെയർഹൗസുകൾ, ബഹുനില പാർക്കിങ് കെട്ടിടങ്ങൾ, ലേല കേന്ദ്രങ്ങൾ, കൺവെൻഷൻ സെൻ്റർ, ചെറുകിട, എഫ്.ആൻഡ് ബി ഇടങ്ങൾ എന്നിവ ഓട്ടോ മാർക്കറ്റിൽ ഉണ്ടാകും.






