യുഎഇയിലെ ഏറ്റവും കുറഞ്ഞ താപനില അൽ ഐനിലെ രക്നയിൽ ഇന്ന് നവംബർ 19 ബുധനാഴ്ച രേഖപ്പെടുത്തിയതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു.
രാവിലെ 6:45 നാണ് രക്നയിൽ 9.2°C രേഖപ്പെടുത്തിയതെന്ന് NCM അറിയിച്ചു, അതേസമയം നവംബർ 9 ന് രാജ്യത്തെ ഏറ്റവും കുറഞ്ഞ താപനില 9.8°C ആയിരുന്നു.
അതുപോലെ ഇന്നലെ നവംബർ 18 ചൊവ്വാഴ്ച യുഎഇയിലെ ഏറ്റവും ഉയർന്ന താപനില അൽ ഐൻ നഗരത്തിലാണ് തന്നെയാണ് അനുഭവപ്പെട്ടത്. യുഎഇ പ്രാദേശിക സമയം ഉച്ചയ്ക്ക് 2:15 ന് സ്വീഹാനിൽ 34.7°C രേഖപ്പെടുത്തി.






