ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ ഇന്ന് വ്യാഴാഴ്ച രാവിലെ കനത്ത മൂടൽമഞ്ഞ് മൂലം തടസ്സപ്പെട്ടതായും ഒരു ഡസനിലധികം വിമാനങ്ങൾ വഴിതിരിച്ചുവിടേണ്ടി വന്നതായും അധികൃതർ അറിയിച്ചു
ദൃശ്യപരത കുറഞ്ഞതിനാൽ വ്യാഴാഴ്ച പുലർച്ചെ മുതൽ ഡിഎക്സ്ബിയുടെ പ്രവർത്തന തടസ്സങ്ങൾ അനുഭവപ്പെടുന്നുണ്ട്. പ്രാദേശിക സമയം രാവിലെ 9 മണി വരെ, 19 ഇൻബൗണ്ട് വിമാനങ്ങൾ അടുത്തുള്ള വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടു. എത്രയും വേഗം പ്രവർത്തനം സുസ്ഥിരമാക്കുന്നതിനും അതിഥികൾക്കുള്ള അസൗകര്യങ്ങൾ കുറയ്ക്കുന്നതിനും ദുബായ് വിമാനത്താവളം എയർലൈനുകൾ, നിയന്ത്രണ അധികാരികൾ, എല്ലാ വിമാനത്താവള പങ്കാളികൾ എന്നിവരുമായി സഹകരിച്ച് പ്രവർത്തിക്കുകയാണെന്ന് പ്രസ്താവനയിൽ ദുബായ് വിമാനത്താവളഅധികൃതർ പറഞ്ഞതായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു.
ദുബായ് ഇന്റർനാഷണൽ (DXB) എയർപോർട്ടിലേക്ക് പോകുന്നതിനുമുമ്പ് യാത്രക്കാർ അവരുടെ ഫ്ലൈറ്റ് വിശദാംശങ്ങൾ പരിശോധിക്കണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.






