അബുദാബിയിൽ ഒരു യുവതിയുടെ സ്വകാര്യ ലാപ്ടോപ്പ് മോഷ്ടിച്ചതിന് ഒരു പുരുഷൻ 50,000 ദിർഹം നഷ്ടപരിഹാരം നൽകാൻ അബുദാബി സിവിൽ ഫാമിലി ആൻഡ് അഡ്മിനിസ്ട്രേറ്റീവ് കോടതി ഉത്തരവിട്ടു.
പ്രതി തന്റെ ലാപ്ടോപ്പ് വഞ്ചനാപരമായ മാർഗങ്ങളിലൂടെ കൈക്കലാക്കിയെന്ന് ചൂണ്ടിക്കാട്ടി, ഭൗതികവും ധാർമ്മികവുമായ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സിവിൽ കേസ് ഫയൽ ചെയ്യുകയായിരുന്നു. മോഷണം അവകാശിക്ക് നേരിട്ട് ഭൗതികവും ധാർമ്മികവുമായ ദോഷം വരുത്തിവച്ചതായും തെറ്റ്, നാശനഷ്ടം, കാരണം എന്നിവയുൾപ്പെടെ സിവിൽ ഉത്തരവാദിത്തത്തിന്റെ എല്ലാ നിയമപരമായ ഘടകങ്ങളും നിറവേറ്റുന്നതായും കോടതി കണ്ടെത്തി. തുടർന്ന് 50,000 ദിർഹം നഷ്ടപരിഹാരം നൽകാൻ ഉത്തരവിടുകയായിരുന്നു.






