യുഎഇയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മൂടൽമഞ്ഞ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ ഇന്ന് നവംബർ 21 വെള്ളിയാഴ്ച നടക്കാനിരിക്കുന്ന അവസാന പരീക്ഷകൾ ഒരു മണിക്കൂർ വൈകി നടത്തുമെന്ന് യുഎഇയിലെ വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചു. വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കിയാണ് ഈ തീരുമാനം.
രാജ്യവ്യാപകമായി മന്ത്രാലയത്തിന്റെ പാഠ്യപദ്ധതി പിന്തുടരുന്ന എല്ലാ സർക്കാർ, സ്വകാര്യ സ്കൂളുകളിലും 10 മുതൽ 12 വരെയുള്ള ക്ലാസുകളിലെ പരീക്ഷകൾ രാവിലെ 10 മുതൽ ആരംഭിച്ച് ഉച്ചയ്ക്ക് 12 വരെ നടക്കുമെന്ന് അതോറിറ്റി അറിയിച്ചു.






