ദുബായിലെ ഗതാഗതം കൂടുതൽ സുഗമമാക്കുന്നതിൻ്റെ ഭാഗമായി നിർമിക്കുന്ന രണ്ട് മേൽപ്പാലങ്ങൾകൂടി 2026 ജനുവരിയിൽ തുറക്കും. ദുബായ് വേൾഡ് ട്രേഡ് സെന്റർ റൗണ്ട് എബൗട്ട് വിക സനത്തിന്റെ ഭാഗമായാണ് പുതിയ മേൽപാലങ്ങൾ നിർമിക്കുന്നത്. പദ്ധതിയുടെ 40 ശതമാനം പൂർത്തിയായിക്കഴിഞ്ഞു.
സെക്കൻഡ് ഡിസംബർ സ്ട്രീറ്റിൽ നിന്ന് അൽ മജ്ലിസ് സ്ട്രീറ്റിലേക്കും ഷെയ്ഖ് റാഷിദ് സ്ട്രീറ്റിലേക്കുമുള്ള ഗതാഗതത്തിന് പുതിയ പാലങ്ങൾ കൂടുതൽ സഹായകരമാവും. പുതിയ റൗണ്ട് എബൗട്ട് ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റ്, ഷെയ്ഖ് റാശിദ് സ്ട്രീറ്റ്, സെക്കൻഡ് ഡിസംബർ സ്ട്രീറ്റ്, സഅബീൽ പാലസ് സ്ട്രീറ്റ്, അൽ മജ്ലിസ് സ്ട്രീറ്റ് എന്നിവയുമായി ഷെയ്ഖ് സായിദ് റോഡിനെ ബന്ധിപ്പിക്കും.
ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റുമായി ഷെയ്ഖ് സായിദ് റോഡിനെ ബന്ധിപ്പിക്കുന്ന പാലം 2026 മാർച്ചിൽ തുറ ന്നുനൽകും. ഷെയ്ഖ് റാശിദ് സ്ട്രീറ്റ്, അൽ മജ്ലിസ് സ്ട്രീറ്റ് എന്നിവിടങ്ങളിൽനിന്ന് സെക്കൻഡ് ഡിസംബർ സ്ട്രീറ്റിലേക്ക് നീളുന്ന രണ്ട് പാലങ്ങൾ 2026 ഒക്ടോബറിൽ പൂർത്തിയാകും. ട്രാഫിക് നവീകരിക്കുന്നതിനായി ഉപരിതല ഇന്റർസെക്ഷനായി ദുബായ് വേൾഡ് ട്രേഡ് സെൻട്രൽ റൗണ്ട് എബൗട്ട് മാറ്റുന്ന പ്രവൃത്തിയും പുരോഗമിക്കുകയാണ്.






