ദുബായ് റണ്ണിൽ പങ്കെടുക്കുന്നവർക്കായി നാളെ ദുബായ് മെട്രോ നേരത്തെ പ്രവർത്തനമാരംഭിക്കും

Dubai Metro to open early tomorrow for Dubai Run participants

ദുബായ് റൺ 2025 ൽ പങ്കെടുക്കുന്നവർക്ക് സുഗമമായ യാത്രാ ഓപ്ഷനുകൾ നൽകുന്നതിനായി നാളെ നവംബർ 23 ന് മെട്രോ സമയം നീട്ടിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. ഇതനുസരിച്ച് പുലർച്ചെ 3 മണി മുതൽ അർദ്ധരാത്രി 12 മണി വരെ ദുബായ് മെട്രോ പ്രവർത്തിക്കും.

ദുബായിലെ ചില പ്രധാന റോഡുകൾ നാളെ രാവിലെ 10 മണി വരെ പൂർണ്ണമായോ ഭാഗികമായോ അടച്ചിടുമെന്നും റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

  • ട്രേഡ് സെന്റർ റൗണ്ട്എബൗട്ടിനും അൽ ഹാദിഖ് റോഡ് പാലത്തിനും ഇടയിലുള്ള ഷെയ്ഖ് സായിദ് റോഡിന്റെ ഒരു ഭാഗം അടയ്ക്കും
  • ഷെയ്ഖ് സായിദ് റോഡിനും അൽ ഖൈൽ റോഡിനും ഇടയിലുള്ള ലോവർ ഫിനാൻഷ്യൽ സെന്റർ സ്ട്രീറ്റ് അടയ്ക്കും
  • ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ബൊളിവാർഡിന്റെ വൺവേ ദിശ അടയ്ക്കും
  • അൽ സുക്കൂക്ക് സ്ട്രീറ്റിൻ്റെ വൺവേ ലെയിൻ അടയ്ക്കും
  • ഷെയ്ഖ് സായിദ് റോഡിന് സമാന്തരമായുള്ള പാർക്കിംഗ് ഏരിയകളും ഓട്ടത്തിന്റെ കാലയളവിൽ അടച്ചിരിക്കും.
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!