ദുബായിൽ ഷോപ്പിംഗ് മാളിലെ ഇലക്ട്രോണിക് പാർക്കിംഗ് ഗേറ്റ് തകർത്ത് രക്ഷപ്പെട്ടയാൾക്ക് 3,000 ദിർഹം പിഴ 

Dh3,000 fine for those who escaped after breaking electronic parking gate at shopping mall in Dubai

ദുബായ്: ദുബായിലെ ഒരു ഷോപ്പിംഗ് മാളിലെ ഇലക്ട്രോണിക് പാർക്കിംഗ് ഗേറ്റിലേക്ക് മനഃപൂർവം വാഹനം ഇടിച്ചുകയറ്റി ഓടി രക്ഷപ്പെട്ടതിന് 26 കാരനായ ഏഷ്യൻ പൗരന് 3,000 ദിർഹം പിഴ ചുമത്തി.

നിരീക്ഷണ പരിശോധനകളിലൂടെ പോലീസ് ഡ്രൈവറെ തിരിച്ചറിയുകയും പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു. സ്വത്ത് നാശനഷ്ടം വരുത്തിയതിനും അപകടസ്ഥലത്ത് തുടരുന്നതിൽ പരാജയപ്പെട്ടതിനും കേസെടുക്കുകയായിരുന്നു.

പ്രതി വാഹനമോടിച്ച് മതിയായ ശ്രദ്ധ നൽകിയില്ലെന്നും, സുരക്ഷിതമായ അകലം പാലിക്കാതെ ഗേറ്റിൽ ഇടിച്ചതായും, ഗേറ്റ് തകർന്നതായും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. തന്റെ പാർക്കിംഗ് ആക്‌സസ് കാർഡ് നഷ്ടപ്പെട്ടുവെന്നും ഗേറ്റ് അടയ്ക്കുന്നതിന് മുമ്പ് പെട്ടെന്ന് പുറത്തിറങ്ങാൻ ശ്രമിച്ചെന്നും അതിനിടയിൽ അതിൽ ഇടിച്ച് ഭയന്നാണ് സ്ഥലം വിട്ടതെന്നും അയാൾ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!