302.7 ബില്യൺ ദിർഹം : 2026–2028 വർഷത്തേക്കുള്ള ദുബായ് ബജറ്റിന് അംഗീകാരവുമായി ദുബായ് ഭരണാധികാരി

302.7 billion dirhams_ Dubai ruler approves Dubai budget for 2026_2028

യുഎഇയുടെ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം 2026 മുതൽ 2028 വരെയുള്ള വർഷത്തേക്കുള്ള ദുബായിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റ് സൈക്കിളിന് അംഗീകാരം നൽകി. ബജറ്റിൽ ആകെ ചെലവുകൾ 302.7 ബില്യൺ ദിർഹവും മൊത്തം വരുമാനം 329.2 ബില്യൺ ദിർഹവുമാണ്, പ്രവർത്തന മിച്ചം 5 ശതമാനവുമാണ്.

ദുബായിയുടെ തന്ത്രപരമായ ലക്ഷ്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുക, പ്രത്യേകിച്ച് ദുബായിയുടെ ജിഡിപി ഇരട്ടിയാക്കുക, അടുത്ത ദശകത്തിനുള്ളിൽ ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് നഗര സമ്പദ്‌വ്യവസ്ഥകളിൽ ഒന്നായി അതിനെ മാറ്റുക എന്നീ ദുബായ് ഭരണാധികാരിയുടെ ദർശനത്തെയാണ് ബജറ്റ് പ്രതിഫലിപ്പിക്കുന്നതെന്ന് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു. അഭിലാഷപരമായ വളർച്ചയും സാമ്പത്തിക സ്ഥിരതയും സന്തുലിതമാക്കാനും ബജറ്റ് സഹായിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!