ദുബായ്: യുഎഇയിലുടനീളം ഇന്നലെ നവംബർ 23 ഞായറാഴ്ച മുതൽ നവംബർ 27 വരെ ഈർപ്പമുള്ള കാലാവസ്ഥ തുടരുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) പ്രവചിക്കുന്നു, ചില ഉൾനാടൻ പ്രദേശങ്ങളിൽ രാവിലെ സമയങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ട്.
പടിഞ്ഞാറൻ പ്രദേശങ്ങളിലും തീരദേശ ദ്വീപുകളിലും മേഘാവൃതം വർദ്ധിക്കുമെന്നും ഇത് അടുത്ത അഞ്ച് ദിവസങ്ങളിൽ മഴയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുമെന്നും പ്രവചിച്ചിട്ടുണ്ട്.






