നവംബർ 24 മുതൽ 27 വരെ ദുബായ് വേൾഡ് ട്രേഡ് സെന്ററിലെ ((DWTC) ബിഗ് 5 ഗ്ലോബലിലേക്ക് പോകുന്ന സന്ദർശകർക്ക് കനത്ത ഗതാഗതക്കുരുക്കും, പാർക്കിംഗ് ചെലവും ഗണ്യമായി ഉയരുമെന്ന് പ്രതീക്ഷിക്കണമെന്ന് അധികൃതർ അറിയിച്ചു.
കുതിച്ചുയരുന്ന ഡിമാൻഡ് നിയന്ത്രിക്കുന്നതിനായി ഈ മേജർ ഇവന്റ് പാർക്കിംഗ് സോണിന് (Code X) വേരിയബിൾ താരിഫ് സജീവമാക്കിയിട്ടുണ്ട്, പാർക്കിംഗ് മണിക്കൂറിന് 25 ദിർഹമായാണ് സജ്ജീകരിച്ചിരിക്കുന്നത്.
ഈ വേദിയിലേക്ക് യാത്ര ചെയ്യുമ്പോഴുള്ള കാലതാമസം ഒഴിവാക്കുന്നതിനും സമ്മർദ്ദം കുറയ്ക്കുന്നതിനും പൊതുഗതാഗത സംവിധാനങ്ങളോ ഇതര പാർക്കിംഗ് ഓപ്ഷനുകളോ പരിഗണിക്കണമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി സന്ദർശകരോട് ആവശ്യപ്പെട്ടു.






