എത്യോപ്യയിലെ ഹെയ്ലി ഗുബ്ബി അഗ്നിപർവ്വതത്തിൽ നിന്നുള്ള പൊട്ടിത്തെറികൾ നിരവധി വിമാന സർവീസുകളെ ബാധിച്ചു.
ഇന്ന് നവംബർ 24 തിങ്കളാഴ്ച കണ്ണൂരിൽ നിന്നും അബുദാബിയിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ വിമാനം (6E1433) അഹമ്മദാബാദിലേക്ക് വഴി തിരിച്ചുവിട്ടു.യാത്രക്കാരെ കണ്ണൂരിലേക്ക് തിരിച്ചയക്കാനുള്ള ക്രമീകരണങ്ങൾ പുരോഗമിക്കുകയാണെന്ന് എയർലൈൻ പ്രസ്താവനയിൽ പറഞ്ഞു.
എത്യോപ്യയുടെ വടക്കുകിഴക്കൻ മേഖലയിലെ അഗ്നിപർവ്വതം ഏകദേശം 12,000 വർഷത്തിനിടെ ആദ്യമായി പൊട്ടിത്തെറിക്കുന്നത്. ആകാശത്തേക്ക് 14 കിലോമീറ്റർ വരെ കട്ടിയുള്ള പുകപടലങ്ങൾ പടർന്നിരുന്നു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ വിമാന സർവീസിനെ ബാധിച്ചു. അഡിസ് അബാബയിൽ നിന്ന് 500 മൈൽ അകലെയുള്ള ഹെയ്ലി ഗുബ്ബി അഗ്നിപർവ്വതമാണ് പൊട്ടിത്തെറിച്ചത്. അഗ്നിപർവ്വതത്തിൽ നിന്നുള്ള ചാരമേഘങ്ങൾ ഇന്ത്യ, യമൻ, ഒമാൻ, വടക്കൻ പാകിസ്തതാൻ എന്നിവിടങ്ങളിലേക്കാണ് നീങ്ങിയത്. ഇതോടെ ഇന്ത്യയിലെ വ്യോമഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി.






