ദുബായിലെ ഉം റമൂൽ പ്രദേശത്തുള്ള വെയർഹൗസുകളിൽ ഇന്ന് നവംബർ 24 തിങ്കളാഴ്ച തീപിടിത്തമുണ്ടായതായി ദുബായ് സിവിൽ ഡിഫൻസ് അറിയിച്ചു.
സംഭവത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ലഭിച്ചതിനെത്തുടർന്ന് അധികൃതരുടെ സംഘങ്ങൾ സ്ഥലത്തെത്തി 40 മിനിറ്റിനുള്ളിൽ തീ നിയന്ത്രണവിധേയമാക്കിയിരുന്നു. തീപിടിത്തത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് അതോറിറ്റി അറിയിച്ചു.






