എത്യോപ്യയിൽ ഇന്നലെ അഗ്നി പർവതസ്ഫോടനത്തിന് പിന്നാലെ ഉയർന്ന ചാര മേഘങ്ങൾ ഇന്ന് വൈകീട്ടോടെ ചൈനയിലേക്ക് നീങ്ങുമെന്ന് കാലാവസ്ഥ വകുപ്പിന്റെ റിപ്പോർട്ടുകൾ
അഗ്നി പർവതസ്ഫോടനത്തിന് പിന്നാലെ ഇന്നലെ വടക്കൻ ഇന്ത്യയിലേക്ക് ചാരമേഘങ്ങൾ നീങ്ങിയിരുന്നു. ദില്ലിയിലടക്കം വായുമലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ ഇത് ആശങ്ക ഉണ്ടാക്കിയിരുന്നു. കരിമേഘ പടലം വടക്കൻ ഇന്ത്യയിലേക്ക് നീങ്ങിയതിനാല്‍ കൊച്ചിയിലേക്കുള്ളതടക്കം നിരവധി വിമാന സർവീസുകൾ റദ്ദാക്കിയിരുന്നു.






