ദുബായിൽ നഷ്ടപ്പെട്ടതും ഉപേക്ഷിക്കപ്പെട്ടതുമായ സാധനങ്ങൾ പൊലീസിൽ ഏൽപിച്ചാൽ പ്രതിഫലം : പു തിയ നിയമം പ്രഖ്യാപിച്ച് ദുബായ് ഭരണാധികാരി

Dubai ruler announces new law to reward those who hand over lost and abandoned items to police

ദുബായിൽ നഷ്ടപ്പെട്ടതും ഉപേക്ഷിക്കപ്പെട്ടതുമായ സാധനങ്ങൾ കൈകാര്യം ചെയ്യുന്നതിന് പുതിയ നിയമം പ്രഖ്യാപിച്ചു. നഷ്ടമായ വസ്തുക്കൾ ലഭിക്കുന്നവർ 24 മണിക്കൂറിനുള്ളിൽ പൊലീസിൽ ഏൽ പിച്ചാൽ 50,000 ദിർഹം വരെ പ്രതിഫലം ലഭിക്കും നഷ്ടപ്പെട്ട സാധനത്തിൻ്റെ മൂല്യം അനുസരിച്ചായിരിക്കും പ്രതിഫലം നിശ്ചയിക്കുക.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്‌തൂം ആണ് പുതിയ നിയമത്തിന് അംഗീകാരം നൽകിയത്. നഷ്ടപ്പെട്ടുപോകുന്ന സാധനങ്ങൾ മാന്യവും നീതിയുക്‌തവും സുതാര്യവുമായ രീതിയിൽ കൈകാര്യം ചെയ്യുകയാണ് പുതിയ നിയമത്തിന്റെ ലക്ഷ്യം. നിയമം ലംഘിക്കുന്നവർക്ക് 2 ക്ഷം ദിർഹംവരെ പിഴ ലഭിക്കും. ഉടമകൾക്ക് അവരുടെ ന ഷ്ടപ്പെട്ട സാധനങ്ങൾ തിരികെ ലഭിക്കാനുള്ള അവകാശം പുതിയ നിയമം ഉറപ്പുനൽകുന്നു.

നഷ്ടപ്പെട്ട സാധനങ്ങൾ സ്വീകരിക്കൽ, വിവര ശേഖരണം, അന്വേഷണം, കണ്ടെത്തിയ തീയതി സ്ഥലം കണ്ടെത്തിയ ആളുടെ വിവരങ്ങൾ എന്നിവ ഉൾപ്പെടെയുള്ള വിവരങ്ങൾ രേഖപ്പെടുത്തേണ്ട ചുമതല ദുബായ് പോലീസിനായിരിക്കും. നഷ്ടപ്പെട്ടതോ ഉപേക്ഷിക്കപ്പെട്ടതോ ആയ എല്ലാ വസ്‌തുക്കളുടെയും വി വരങ്ങൾ സൂക്ഷിക്കുന്നതിന് ദുബായ് പൊലീസിന് ഇലക്ട്രോണിക് സംവിധാനം ആവശ്യമാണ്.

നഷ്ടപ്പെട്ട സാധനങ്ങളുടെ സംഭരണ ചെലവുകൾ നിർണയിക്കുക. പൊതു അറിയിപ്പുകൾ കൈകാര്യം ചെയ്യുക, വ സ്തുവിന്റെ മേൽനോട്ടം വഹിക്കുക എന്നിവയും ദുബായ് പൊലിസായിരിക്കും നിർവഹിക്കുക. നിയമം ലംഘിക്കുന്നവർക്ക് ദുബായ് പൊലീസിന് രേഖാമൂലം മുന്നറിയിപ്പ് നൽകാം

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!