ഡിസംബർ 2 ന് യുഎഇയുടെ ദേശീയദിനം ആഘോഷിക്കാനിരിക്കെ ആഘോഷങ്ങളിൽ നിയമങ്ങൾ ലംഘിക്കരുതെന്ന് അധികൃതർ വീണ്ടും ഓർമ്മപ്പെടുത്തി.
ദേശീയദിന ആഘോഷങ്ങളിൽ വിദേശികൾക്കും പങ്കുചേരാമെന്നും എന്നാൽ നിയമം ലംഘിക്കാൻ ആരെയും അനുവദിക്കില്ലെന്നും ഓർമിപ്പിച്ചു. നിയമലംഘകരെ കണ്ടെത്താൻ പ്രത്യേക പട്രോളിങ് സംഘത്തെ വിന്യസിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
അനുമതിയില്ലാതെ പൊതുനിരത്തുകളിൽ മാർച്ച് സംഘടിപ്പിക്കുകയോ ക്രമരഹിതമായി ഒത്തുചേരുകയോ ഗതാഗതം തടസ്സപ്പെടുത്തുകയോ പാടില്ല. അനുമതിയില്ലാതെ ഉച്ചത്തിലുള്ള സംഗീതം പാടില്ല. യുഎഇ പതാകയോ അംഗീകൃത സ്‌റ്റിക്കറുകളോ അല്ലാതെ മറ്റൊന്നും സ്ഥാപിക്കരുത്. മറ്റ് രാജ്യങ്ങളുടെ പതാകകൾ ഉയർത്തരുത്. നിയമം ലംഘിക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കും. ഡ്രൈവർക്ക് പിഴ ചുമത്തും.
- ഫോം സ്പ്രേ ഉപയോഗിക്കരുത്.
- വാഹനത്തിൻ്റെ നിറമോ നമ്പർപ്ലേറ്റോ മറയത്തക്കവിധം അലങ്കാരം പാടില്ല
- വിൻഡ്ഷീൽഡുകൾ സ്‌റ്റിക്കറുകൾ കൊണ്ട് മറയ്ക്കരുത്
- കപ്പാസിറ്റിയിലും കൂടുതൽ പേരെ വാഹനത്തിൽ കയറ്റരുത്
- ജനൽവഴിയോ സൺറൂഫ് വഴിയോ കയ്യും തലയും പുറത്തിടരുത്
- റോഡിനു നടുവിൽ വാഹനം നിർത്തിയിടരുത്
- പ്രകോപനകരമായ വാക്കുകളോ വാചകങ്ങളോ അരുത്
- ശബ്ദമലിനീകരണം ഉണ്ടാക്കരുത്
- വാഹനത്തിൽനിന്ന് പാഴ്വസ്‌തുക്കൾ വലിച്ചെറിയരുത്
- സീബ്ര ലൈനിലൂടെയല്ലാതെ റോഡിനു കുറുകെ കടക്കരുത്
- അഭ്യാസപ്രകടനങ്ങളും അപകടകരമായ ഡ്രൈവിങ്ങും പാടില്ല.






