യുഎഇ ദേശീയ ദിനത്തിന് മുന്നോടിയായി ബ്ലാക്ക് പോയിന്റുകൾ റദ്ദാക്കാൻ പുതിയ ഓഫർ പ്രഖ്യാപിച്ച് ഷാർജ പോലീസ്
ഇത് വരെയുള്ള ട്രാഫിക് പിഴ കുടിശ്ശികകൾ 2025 ഡിസംബർ 1 മുതൽ 2026 ജനുവരി 10 വരെയുള്ള കാലയളവിൽ അടച്ചു തീർത്താൽ എല്ലാ ബ്ലാക്ക് പോയിന്റുകളും ഒഴിവാക്കി നൽകാനുള്ള അവസരമാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. എന്നിരുന്നാലും ഗുരുതരമായ നിയമലംഘനങ്ങൾക്കുള്ള ‘ട്രാഫിക് ബ്ലാക്ക് പോയിന്റുകൾ ‘ റദ്ദാക്കാനാകില്ല.
2025 ഡിസംബർ 1-ന് മുമ്പ് നടത്തിയ നിയമലംഘനങ്ങൾക്ക് ചുമത്തിയ ട്രാഫിക് ബ്ലാക്ക് പോയിന്റുകളാണ് റദ്ദാക്കപ്പെടുക. റോഡ് സുരക്ഷ വർദ്ധിപ്പിക്കാനും താമസക്കാർക്ക് പിന്തുണ നൽകാനുമാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്.






