യുഎഇയുടെ 54-ാമത് ഈദ് അൽ ഇത്തിഹാദിന് (ദേശീയ ദിനം) മുന്നോടിയായി അജ്മാൻ എമിറേറ്റിലെ തിരുത്തൽ, ശിക്ഷാ സ്ഥാപനങ്ങളിൽ നിന്ന് 225 തടവുകാരെ മോചിപ്പിക്കാൻ സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി ഉത്തരവിട്ടു.
വിവിധ കേസുകളിൽ ശിക്ഷ അനുഭവിച്ചു വരികയായിരുന്ന 854 തടവുകാരെ മോചിപ്പിക്കാൻ റാസൽഖൈമ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ഷെയ്ഖ് സൗദ് ബിൻ സഖർ അൽ ഖാസിമിയും ഉത്തരവിട്ടു.






