2025 ന്റെ തുടക്കം മുതൽ, അബുദാബി സിറ്റി, അൽ ഐൻ, അൽ ദഫ്ര എന്നിവിടങ്ങളിലായി 37 റെസ്റ്റോറന്റുകളും ഭക്ഷ്യ സ്ഥാപനങ്ങളും അടച്ചുപൂട്ടാൻ ഉത്തരവിട്ടതായി അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി (ADAFSA) അറിയിച്ചു. പൊതുജനാരോഗ്യത്തിന് അപകടമുണ്ടാക്കുന്ന ഭക്ഷ്യ സുരക്ഷാ ചട്ടങ്ങളുടെ ആവർത്തിച്ചുള്ള ലംഘനങ്ങളെ തുടർന്നാണ് ഈ അടച്ചുപൂട്ടൽ.
ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പൂർണ്ണമായി പാലിക്കുന്നത് വരെ അടച്ചുപൂട്ടിയ ഒരു സ്ഥാപനങ്ങളും തുറക്കാൻ അനുവദിക്കില്ല. അബുദാബി എമിറേറ്റിലുടനീളം ADAFSA ഇൻസ്പെക്ടർമാർ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. റസ്റ്റോറന്റുകൾ, കഫേകൾ, ബേക്കറികൾ, പലചരക്ക് കടകൾ, സൂപ്പർമാർക്കറ്റുകൾ, ഒരു കോഴി ഫാം എന്നിവയുൾപ്പെടെ നിരവധി ബിസിനസുകൾ അടച്ചുപൂട്ടലിൽ ഉൾപ്പെടുന്നു. ആവർത്തിച്ചുള്ള കുറ്റകൃത്യങ്ങൾ, മോശം ശുചിത്വം, തെറ്റായ ഭക്ഷണം കൈകാര്യം ചെയ്യൽ, സംഭരണം, തയ്യാറാക്കൽ, കീടബാധ, റിപ്പോർട്ട് ചെയ്യപ്പെട്ട ഭക്ഷ്യവിഷബാധ എന്നിവയാണ് അടച്ചുപൂട്ടലിനുള്ള പ്രധാന കാരണങ്ങൾ.






