ദുബായ്: 54-ാമത് യുഎഇ ദേശീയ ദിനത്തിന് മുന്നോടിയായി ദുബായിലെ കറക്ഷണൽ, ശിക്ഷാ സ്ഥാപനങ്ങളിൽ നിന്നുള്ള 2,025 വ്യത്യസ്ത രാജ്യക്കാരായ തടവുകാരെ മോചിപ്പിക്കാൻ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉത്തരവിട്ടു.
2,025 തടവുകാർക്ക് മാപ്പ് നൽകാനുള്ള ഷെയ്ഖ് മുഹമ്മദിന്റെ ഉത്തരവ് ദുബായുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഉത്തരവാണെന്ന് അറ്റോർണി ജനറൽ ചാൻസലർ എസ്സാം ഇസ്സ അൽ ഹുമൈദാൻ പറഞ്ഞു.






