കൊച്ചി ലുലു മാളിൽ നടന്ന ലുലു ബ്യൂട്ടി ക്വീൻ 2025 മത്സരത്തിൽ ദുബായിലെ പ്രവാസി വിദ്യാർത്ഥിനിയായ പൗർണമി മുരളി കിരീടം കരസ്ഥമാക്കി.
നേരത്തെ മിസ് കേരള ഫൈനൽ റൗണ്ടിലും, മിസ് സൗത്ത് ഇന്ത്യ മത്സരത്തിൽ ഫൈനൽ റൗണ്ടിലും പൗർണമി ഇടം പിടിച്ചിരുന്നു. ദുബായിൽ 25 വർഷത്തിലധികമായി ബിസിനസ്സ് രംഗത്തുള്ള മുരളീധരൻ എകരൂൽ – സ്മിഷ ദമ്പതികളുടെ മകളായ പൗർണമി ഇപ്പോൾ എറണാകുളത്ത് രാജഗിരി കോളേജിലാണ് പഠിക്കുന്നത്.



