“അൽ ഇത്തിഹാദ് പരേഡ്” കാരണം നാളെ 2025 ഡിസംബർ 2 ന് വൈകുന്നേരം 4മണിക്കും 5:30 നും ഇടയിൽ യൂണിയൻ ഹൗസ് മുതൽ ബുർജ് അൽ അറബ് വരെയുള്ള ജുമൈറ സ്ട്രീറ്റിൽ പ്രതീക്ഷിക്കുന്ന കാലതാമസത്തെക്കുറിച്ച് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) മുന്നറിയിപ്പ് നൽകി.
54-ാമത് ഈദ് അൽ ഇത്തിഹാദിനോട് അനുബന്ധിച്ച് ദുബായ് ഗവൺമെന്റ് മീഡിയ ഓഫീസിന്റെ ക്രിയേറ്റീവ് വിഭാഗമായ ബ്രാൻഡ് ദുബായ് ആണ് ദുബായിലെ ഇവന്റ്സ് സെക്യൂരിറ്റി കമ്മിറ്റിയുമായി സഹകരിച്ച് ആണ് പരേഡ് സംഘടിപ്പിക്കുന്നത്.
ഡ്രൈവർമാർ തങ്ങളുടെ യാത്രകൾ മുൻകൂട്ടി ആസൂത്രണം ചെയ്യാനും സുഗമമായ യാത്രയ്ക്കായി ട്രാഫിക് അടയാളങ്ങൾ പാലിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. ദുബായ് മീഡിയ കൗൺസിൽ ചെയർമാനും ദുബായ് രണ്ടാം ഡെപ്യൂട്ടി ഭരണാധികാരിയുമായ ഷെയ്ഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആരംഭിച്ച ‘ദേശീയ മാസം’ കാമ്പെയ്നിന്റെ ഭാഗമാണ് ഈ പരിപാടി.


