യുഎഇയിൽ മലയാളത്തിലെ ആദ്യത്തെ FM സ്റ്റേഷനായ HUM FM ന്റെ അവതാരകനായിരുന്ന സനൽ പോറ്റി (55) കൊച്ചിയിൽ അന്തരിച്ചു. ഇന്നലെ ഡിസംബർ 2 ന് പുലർച്ചെ മൂന്നരയോടെ കൊച്ചി മഞ്ഞുമ്മൽ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്ക രോഗത്തെ തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്നു.
ഏറെക്കാലം ഏഷ്യാനെറ്റിലെ മോണിംഗ് ഷോയുടെ അവതാരകനായിരുന്നു.തുടർന്ന് ജീവൻ ടിവിയിൽ പ്രോഗ്രാം വിഭാഗം മേധാവിയായും അവതാരകനായും പ്രവർത്തിച്ചു. ഊഷ്മളമായ സംസാരരീതി കൊണ്ട് റേഡിയോ ശ്രോതാക്കൾക്കിടയിലും ടി വി പ്രേക്ഷകർക്കിടയിലും തരംഗമായിരുന്ന ആളാണ് സനൽ പോറ്റി.
കളമശ്ശേരി എസ് സി എം എസ് കോളേജ് പബ്ലിക് റിലേഷൻസ് മാനേജരായി പ്രവർത്തിച്ചു വരുന്നതിനിടെയാണ് അന്ത്യം.
സംസ്കാരം ഇന്ന് ഡിസംബർ 3 ഉച്ചയ്ക്ക് 2.30 ന് ഏറ്റമാനൂർ ഓണം തുരുത്ത് കൃഷ്ണക്ഷേത്രത്തിനു സമീപമുള്ള കണ്ണമ്പള്ളി വീട്ടുവളപ്പിൽ (സഹോദരി സുമയുടെ വീട്ടിൽ) വെച്ച് നടക്കും.





