റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തി. വ്യാപാരം, സമ്പദ്വ്യവസ്ഥ, ശാസ്ത്രം, സാങ്കേതികവിദ്യ, സംസ്കാരം തുടങ്ങിയ മേഖലകളിലെ സഹകരണത്തെക്കുറിച്ച് റഷ്യൻ പ്രതിനിധി സംഘം ചർച്ചകൾ നടത്തും. നിരവധി അന്താരാഷ്ട്ര, പ്രാദേശിക വിഷയങ്ങൾ അജണ്ടയിലുണ്ടാകാവുന്ന 23-ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പുടിൻ പങ്കെടുക്കും.
ന്യൂഡൽഹിയിൽ എത്തിയ ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പുടിന് ഒരു സ്വകാര്യ അത്താഴവിരുന്ന് ഒരുക്കും. ഹൈദരാബാദ് ഹൗസിൽ ഇരു നേതാക്കളും പരിമിതമായ രീതിയിൽ ചർച്ചകൾ നടത്തും. നാളെ രാവിലെ രാഷ്ട്രപതി ഭവനിൽ റഷ്യൻ പ്രസിഡൻ്റിന് ഔദ്യോഗിക സ്വീകരണം നൽകും. തുടർന്ന് ഹൈദരാബാദ് ഹൗസിൽ വച്ച് മോദിയും പുടിനും തമ്മിൽ നിർണായക ഉഭയകക്ഷി ചർച്ച നടത്തും. അതേസമയം റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി പ്രതിപക്ഷ നേതാക്കൾക്ക് കൂടിക്കാഴ്ചയില്ല.






