ഷാർജയിൽ ദേശീയ ദിന ആഘോഷസമയപരിധിയ്ക്ക് ശേഷവും ദേശീയ ദിന സ്റ്റിക്കറുകൾ പതിച്ച് പുറത്തിറക്കുന്ന വാഹനങ്ങൾക്ക് പിഴ ചുമത്തുമെന്ന് ഷാർജ പോലീസ് മുന്നറിയിപ്പ് നൽകി.
ഡിസംബർ 6 ശനിയാഴ്ചയോ അതിനുമുമ്പോ എല്ലാ വാഹന ഉടമകളും ദേശീയ ദിനാഘോഷ സ്റ്റിക്കറുകൾ നീക്കം ചെയ്യണമെന്നും ഷാർജ പോലീസ് അറിയിച്ചു.ഈ സമയപരിധിക്ക് ശേഷവും ദേശീയ ദിന ഡെക്കറേഷനുകൾ അല്ലെങ്കിൽ സ്റ്റിക്കറുകൾ പ്രദർശിപ്പിച്ചിരിക്കുന്ന വാഹനങ്ങൾ നിയമലംഘനങ്ങൾ നേരിടേണ്ടിവരുമെന്ന് പോലീസ് അറിയിച്ചു.
54-ാമത് ഈദ് അൽ ഇത്തിഹാദ് ആഘോഷ വേളയിൽ റോഡ് ഉപയോക്താക്കളെ അപകടത്തിലാക്കുന്ന ഗുരുതരമായ ഗതാഗത നിയമലംഘനങ്ങൾ നടത്തിയതിന് 106 വാഹനങ്ങളും ഒമ്പത് മോട്ടോർ ബൈക്കുകളും അതോറിറ്റി പിടിച്ചെടുത്തതിന് പിന്നാലെയാണ് ഈ പ്രഖ്യാപനം.





