ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ പുതിയ സീസണിന് ഇന്ന് ഡിസംബർ 5 ന് തുടക്കമാകും.ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ 31-ാമത് സീസണാണ് ഇത്തവണത്തേത്. 75 ശതമാനം വരെ വിലക്കുറവിലായിരിക്കും ഫെസ്റ്റിവലില്‍ ഉത്പ്പന്നങ്ങള്‍ ലഭ്യമാക്കുക. ആകര്‍ഷകമായ സമ്മാനങ്ങളും ഷോപ്പിംഗ് പ്രേമികളെ കാത്തിരിക്കുന്നുണ്ട്. ഫെസ്റ്റിവല്‍ 2026 ജനുവരി 11 വരെ നീളും.
ലോകോത്തര ഷോപ്പിംഗിന് അനുഭവത്തിനൊപ്പം ആകര്‍ഷകമായ സമ്മാനങ്ങളും സ്വന്തമാക്കാനുള്ള അവസരമാണ് താമസക്കാര്‍ക്കും സഞ്ചാരികള്‍ക്കും വന്നുചേര്‍ന്നിരിക്കുന്നത്. മെഗാ റാഫിള്‍ നറുക്കെടുപ്പാണ് ഇത്തവണത്തെ പ്രധാന ആകര്‍ഷണം. ദിവസേനയുള്ള നറുക്കെടുപ്പില്‍ വലിയ തുക ഉള്‍പ്പെടെയുളള സമ്മനങ്ങളാണ് കരുതിവച്ചിരിക്കുന്നത്. നിസ്സാന്‍ പട്രോള്‍ കാറും ഒപ്പം ഒരു ലക്ഷം ദിര്‍ഹവും ഒരു ഭാഗ്യശാലിക്ക് ലഭിക്കും.





