ദുബായ് ഷെയ്ഖ് സായിദ് റോഡിൽ വാടകക്കെടുത്ത കാറുമായി അഭ്യാസപ്രകടനം നടത്തിയ വിനോദസഞ്ചാരി അറസ്റ്റിലായി.

ദുബായ് ഷെയ്ഖ് സായിദ് റോഡിൽ വാടകയ്‌ക്കെടുത്ത വാഹനം ഉപയോഗിച്ച് തൻ്റെയും മറ്റുള്ളവരുടെയും ജീവൻ അപകടത്തിലാക്കി അപകടകരമായ സ്റ്റണ്ട് നടത്തിയ വിനോദസഞ്ചാരിയെ ദുബായ് പോലീസ് പിടികൂടി.

അശ്രദ്ധമായി വാഹനമോടിക്കുന്ന വ്യക്തിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടർന്നാണ് വിനോദസഞ്ചാരിയെ അറസ്റ്റ് ചെയ്യുകയും വാടകയ്‌ക്ക് എടുത്ത കാർ കണ്ടുകെട്ടുകയും ചെയ്തത്. ഇത്തരം ലംഘനങ്ങൾക്ക് 2,000 ദിർഹം പിഴയും 23 ബ്ലാക്ക് പോയിൻ്റുകളും വാഹനം 60 ദിവസത്തേക്ക് കണ്ടുകെട്ടുമെന്നും പോലീസ് മുന്നറിയിപ്പ് നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!