ദുബായ്-ഹൈദരാബാദ് എമിറേറ്റ്സ് വിമാനത്തിന് ബോം ബ് ഭീഷണി : യാത്രക്കാരെ പുറത്തിറക്കി പരിശോധന നടത്തി

Bomb threat on Dubai-Hyderabad Emirates flight_ Passengers evacuated and searched

ദുബായിൽ നിന്ന് ഹൈദരാബാദിലേക്കുള്ള എമിറേറ്റ്‌സിന്റെ EK526 വിമാനത്തിൽ ബോം ബ് ഭീഷണി ലഭിച്ചതിനെത്തുടർന്ന് ഇന്ന് വെള്ളിയാഴ്ച ഗ്രൗണ്ട് ടീമുകളുടെ പൂർണ്ണ സഹകരണത്തോടെ സ്റ്റാൻഡേർഡ് സുരക്ഷാ നടപടിക്രമങ്ങൾ നടപ്പിലാക്കി. സുരക്ഷാ പരിശോധനകൾക്ക് ശേഷം യാത്രക്കാർ സാധാരണഗതിയിൽ വിമാനത്തിൽ നിന്നും പുറത്തേക്ക് ഇറങ്ങി .

പ്രാദേശിക സമയം രാവിലെ 8.30 ന് വിമാനം സുരക്ഷിതമായി ഹൈദരാബാദിൽ ലാൻഡ് ചെയ്യുകയും ചെയ്തിരുന്നു. ഇമെയിൽ വഴി ലഭിച്ച ഭീഷണി സന്ദേശത്തിന് പിന്നാലെ ലാൻഡ് ചെയ്ത വിമാനം ടെർമിനലിൽ നിന്ന് 4 കിലോമീറ്റർ അകലത്തേക്ക് മാറ്റിയാണ് പരിശോധന നടത്തിയത്.

യാത്രക്കാരെ ഘട്ടം ഘട്ടമായി പുറത്തെത്തിച്ചാണ് ദേഹപരിശോധന നടത്തിയത്. വിമാനത്തിനകത്ത് ബോം ബ് സ്‌ക്വാഡ് പരിശോധന നടത്തിയെങ്കിലും സംശയകരമായി ഒന്നും കണ്ടെത്താനായില്ല. ഇന്നലെയും ചൊവ്വാഴ്ചയും ഹൈദരാബാദ് രാജീവ് ഗാന്ധി വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനങ്ങൾ ബോം ബ് ഭീഷണി നേരിട്ടിരുന്നു. ബോം ബ് ഭീഷണിയെത്തുടർന്ന് സൗദി അറേബ്യയിലെ മദീനയിൽനിന്ന് ഹൈദരാബാദിലേക്ക് വരുകയായിരുന്ന ഇൻഡിഗോ വിമാനമാണ് വ്യാഴാഴ്ച അഹമ്മദാബാദിലേക്ക് വഴിതിരിച്ചുവിട്ടത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!