അബുദാബി: വരും ദിവസങ്ങളിൽ അബുദാബിയിൽ ഭാഗികമായി റോഡ് അടച്ചിടുമെന്ന് എഡി മൊബിലിറ്റി മുന്നറിയിപ്പ് നൽകി. ഇതനുസരിച്ച് ഡിസംബർ 9 ചൊവ്വാഴ്ച മുതൽ 2025 ഡിസംബർ 22 തിങ്കളാഴ്ച വരെ, ഷെയ്ഖ് സായിദ് പാലത്തിന് സമീപമുള്ള നിരവധി പാതകൾ ഘട്ടം ഘട്ടമായി അടച്ചിടും.
ഡിസംബർ 9 ന് പുലർച്ചെ 12 മുതൽ ഡിസംബർ 15 ന് രാത്രി 10 വരെ മൂന്ന് ഇടത് പാതകൾ അടച്ചിടും. ഡിസംബർ 15 ന് രാത്രി 10 മുതൽ ഡിസംബർ 22 ന് രാവിലെ 6 വരെ രണ്ട് വലത് പാതകൾ അടച്ചിടും.
ഡിസംബർ 5 ന് വൈകുന്നേരം 5 മണി മുതൽ ഡിസംബർ 8 ന് പുലർച്ചെ 5 മണി വരെ ഷെയ്ഖ ഫാത്തിമ ബിൻത് മുബാറക് സ്ട്രീറ്റിൽ പ്രത്യേക അടച്ചിടൽ ഉണ്ടായിരിക്കും.

ഗതാഗതം സുഗമമായും റോഡുകൾ സുരക്ഷിതമായും നിലനിർത്തുക എന്ന ലക്ഷ്യത്തോടെ നടന്നുകൊണ്ടിരിക്കുന്ന മെച്ചപ്പെടുത്തൽ പ്രവർത്തനങ്ങളുടെ ഭാഗമാണ് താൽക്കാലിക നിയന്ത്രണങ്ങൾ എന്ന് അധികൃതർ അറിയിച്ചു. വാഹനമോടിക്കുന്നവർ യാത്രകൾ മുൻകൂട്ടി ആസൂത്രണം ചെയ്യാനും കാലതാമസം ഒഴിവാക്കാൻ ബദൽ വഴികൾ ഉപയോഗിക്കാനും അതോറിറ്റി നിർദ്ദേശിച്ചിട്ടുണ്ട്.





