ദുബായിൽ ഷെയറിംഗ് ടാക്സി സേവനം അൽ മക്തൂം വിമാനത്താവളം, വേൾഡ് ട്രേഡ് സെന്റർ എന്നിവയിലേക്ക് വ്യാപിപ്പിച്ചതായി ആർ‌ടി‌എ

The RTA has announced that the sharing taxi service in Dubai has been expanded to Al Maktoum Airport and the World Trade Center.

ദുബായ്: ഒന്നിലധികം യാത്രക്കാർക്ക് ഒരുമിച്ച് യാത്ര ചെയ്യാനും ഒരു ക്യാബിൽ നിരക്ക് പങ്കിടാനും അനുവദിക്കുന്ന ഷെയറിംഗ് ടാക്സി സേവനം ദുബായിക്കും അബുദാബിക്കും ഇടയിൽ രണ്ട് സ്ഥലങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ചതായി ദുബായിലെ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) ഇന്ന് തിങ്കളാഴ്ച പ്രഖ്യാപിച്ചു.

ഇതനുസരിച്ച് ദുബായ് മറീന മാൾ, ബിസിനസ് ബേ മെട്രോ സ്റ്റേഷൻ, പാം ജുമൈറ – അറ്റ്ലാന്റിസ് മോണോറെയിൽ സ്റ്റേഷൻ എന്നിവിടങ്ങളിലേക്കുള്ള റൂട്ടുകളുള്ള അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം, ബിസിനസ് ബേ മെട്രോ സ്റ്റേഷൻ, അൽ സത്വ ബസ് സ്റ്റേഷൻ, ദുബായ് മറീന മാൾ എന്നിവിടങ്ങളിലേക്കുള്ള റൂട്ടുകളുള്ള ദുബായ് വേൾഡ് ട്രേഡ് സെന്റർ എന്നീ രണ്ട് അധിക സ്ഥലങ്ങളിലേക്ക് കൂടി ഷെയറിംഗ് ടാക്സി സേവനം ആർ‌ടി‌എ വിപുലീകരിച്ചിട്ടുണ്ട്.

ദുബായിലെ ഇബ്‌നു ബത്തൂത്ത മാളിനും അബുദാബിയിലെ അൽ വഹ്ദ മാളിനും ഇടയിൽ കഴിഞ്ഞ വർഷം നവംബറിലാണ് ഷെയറിംഗ് ടാക്സി സേവനം ആദ്യമായി അവതരിപ്പിച്ചത്. അതേസമയം “ഇബ്‌നു ബത്തൂത്ത മാളിനും അൽ വഹ്ദ മാളിനും ഇടയിൽ പ്രവർത്തിക്കുന്ന ഷെയേർഡ് ടാക്സി സർവീസ് രണ്ട് എമിറേറ്റുകൾക്കിടയിലുള്ള യാത്രയ്ക്കായി തിരഞ്ഞെടുക്കുന്ന യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർധനവ് രേഖപ്പെടുത്തിയതിനാലാണ് ഈ രണ്ട് സ്ഥലങ്ങൾ കൂടി ഉൾപ്പെടുത്തി പരീക്ഷണാടിസ്ഥാനത്തിൽ സേവനം വിപുലീകരിച്ചിരിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!