ജപ്പാനിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം : സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു.

7.6 magnitude earthquake hits Japan: Tsunami warning issued.

ടോക്കിയോ: 7.6 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനത്തെത്തുടർന്ന് ജപ്പാനിൽ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. തിങ്കളാഴ്ച പ്രാദേശിക സമയം രാത്രി 11:15 ഓടെ വടക്കുകിഴക്കൻ ജപ്പാൻ തീരത്താണ് ഭൂചലനം അനുഭവപ്പെട്ടത്.

ജപ്പാൻ കാലാവസ്ഥാ ഏജൻസിയുടെ പ്രാഥമിക റിപ്പോർട്ട് പ്രകാരം, മൂന്ന് മീറ്റർ (10 അടി) വരെ ഉയരമുള്ള സുനാമി തിരമാലകൾ ജപ്പാന്‍റെ വടക്കുകിഴക്കൻ തീരത്ത് എത്താൻ സാധ്യതയുണ്ട്. ആവോമോറി, ഹൊക്കൈഡോ തീരങ്ങളിൽ ആണ് ഉണ്ടായത് ഭൂകമ്പം ഉണ്ടായത്.

തിരമാലകളുടെ സാധ്യതയുള്ള ഉയരവും നാശനഷ്ടങ്ങളും നിരീക്ഷണ ഏജൻസികൾ വിലയിരുത്തുന്നതിനിടെ, തീരദേശവാസികൾ ഉടൻ തന്നെ സുരക്ഷിതമായ ഉയർന്ന പ്രദേശങ്ങളിലേക്ക് മാറണമെന്ന് അടിയന്തര ഉദ്യോഗസ്ഥർ നിർദ്ദേശം നൽകി. നിലവിൽ, ആളപായമോ കാര്യമായ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ജപ്പാന്‍റെ കാലാവസ്ഥാ അതോറിറ്റിയിൽ നിന്നുള്ള കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണെന്ന് എഎഫ്പി റിപ്പോർട്ട് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!