അബുദാബി ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ സ്ട്രീറ്റ് ഇന്ന് ഡിസംബർ 9 ചൊവ്വാഴ്ച മുതൽ രണ്ടാഴ്ചത്തേക്ക് ഭാഗികമായി അടച്ചിടുമെന്ന് അബുദാബി മൊബിലിറ്റി (AD Mobility) മുന്നറിയിപ്പ് നൽകി. അത്യാവശ്യ റോഡ് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ അടച്ചിടൽ ഡിസംബർ 22 തിങ്കളാഴ്ച വരെ തുടരും.
രണ്ടാഴ്ചത്തെ അടച്ചിടൽ ആയതിനാൽ പൊതുജനങ്ങൾ ദയവായി ഇതര വഴികൾ ഉപയോഗിക്കണമെന്നും അതോറിറ്റി അഭ്യർത്ഥിച്ചു.




