ഗൾഫ് രാജ്യങ്ങളുടെ തലസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന അതിവേഗ റെയിൽ പാത നിർമ്മിക്കുന്നതിനുള്ള കരാറിൽ സൗദി അറേബ്യയും ഖത്തറും ഒപ്പുവച്ചു. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയും റിയാദ് സന്ദർശന വേളയിലാണ് കരാറിൽ ഒപ്പുവച്ചത്. സൗദിയിലെ ഔദ്യോഗിക പത്രത്തിലെ ഒരു പ്രസ്താവന പ്രകാരം, “ഹൈ-സ്പീഡ് ഇലക്ട്രിക് പാസഞ്ചർ റെയിൽവേ” റിയാദിനെയും ദോഹയെയും ബന്ധിപ്പിക്കും.
സൗദി നഗരങ്ങളായ അൽ-ഹോഫുഫ്, ദമ്മാം എന്നിവയും ഈ ശൃംഖലയിൽ ഉൾപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നുത്. ട്രെയിൻ മണിക്കൂറിൽ 300 കിലോമീറ്ററിൽ (186 മൈൽ) വേഗത കൈവരിക്കും, രണ്ട് തലസ്ഥാനങ്ങൾക്കിടയിലുള്ള യാത്രയ്ക്ക് ഏകദേശം രണ്ട് മണിക്കൂർ എടുക്കും.
ആറ് വർഷത്തിനുള്ളിൽ പൂർത്തിയാകുന്ന ഈ പദ്ധതി പ്രതിവർഷം 10 ദശലക്ഷം യാത്രക്കാർക്ക് സേവനം നൽകുമെന്ന് പ്രസ്താവനയിൽ പറയുന്നു.




