അബുദാബി അൽ റീം ദ്വീപിലെ ഒരു കെട്ടിടത്തിൽ ഇന്ന് ചൊവ്വാഴ്ച വൈകുന്നേരം തീപിടുത്തമുണ്ടായതായി അബുദാബി പോലീസ് അറിയിച്ചു. അബുദാബി പോലീസും അബുദാബി സിവിൽ ഡിഫൻസ് അതോറിറ്റി ടീമുകളും ചേർന്ന് വേഗത്തിൽ ഇടപെട്ട് തീപിടുത്തം നിയന്ത്രിച്ചതായും പോലീസ് പറഞ്ഞു.
വിവരങ്ങൾ ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് മാത്രം തേടണമെന്നും പോലീസ് പറഞ്ഞു.




