ദുബായിലെ ഹോട്ടലുകളിൽ ബയോമെട്രിക്സ് ഉപയോഗിച്ച് ചെക്ക്-ഇൻ ചെയ്യാവുന്ന കോൺടാക്റ്റ്‌ലെസ് ചെക്ക്-ഇൻ സംവിധാനത്തിന് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നൽകി.
ഈ പ്രക്രിയയ്ക്ക് ഐഡിയും ബയോമെട്രിക് ഡാറ്റയും ഒറ്റത്തവണ അപ്‌ലോഡ് ചെയ്താൽ മതിയാകും. തുടർന്നുള്ള സന്ദർശനങ്ങളിൽ, അതിഥികൾക്ക് അവരുടെ ഡിജിറ്റൽ ഡാറ്റ ഉപയോഗിച്ച് കോൺടാക്റ്റ്‌ലെസ് ചെക്ക് ഇൻ സൗകര്യം ലഭിക്കും. ഐഡിയുടെ കാലാവധി കഴിയുന്നതുവരെ ഡാറ്റ സുരക്ഷിതമായി സൂക്ഷിക്കും.
ദുബായ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇക്കണോമി ആൻഡ് ടൂറിസം വികസിപ്പിച്ചെടുത്ത ഈ ഡിജിറ്റൽ സംവിധാനത്തിലൂടെ ആവർത്തിച്ചുള്ള സന്ദർശനങ്ങൾക്ക് ഹോട്ടൽ ഉപഭോക്താക്കൾക്ക് ഫ്രണ്ട് ഡെസ്‌കിൽ ചെക്ക് ഇൻ ചെയ്യേണ്ട എന്ന് മാത്രമല്ല ഇത് ക്യൂവും കാത്തിരിപ്പിന്റെ ബുദ്ധിമുട്ടും ഒഴിവാക്കുന്നു.




