ലഖ്‌നൗവിൽ നിന്ന് റാസൽഖൈമയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിച്ചതായി എയർ ഇന്ത്യ എക്സ് പ്രസ് അറിയിച്ചു. നിരവധി മാസങ്ങളായി നിർത്തിവച്ചിരുന്ന റൂട്ട് ഇനി ആഴ്ചയിൽ മൂന്ന് തവണ ഇരു ദിശകളിലേക്കും സർവീസ് നടത്തും.
ഡിസംബർ 8 മുതൽ പ്രാബല്യത്തിൽ വരുന്ന വിമാന സർവീസുകൾ ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ടെന്നും എല്ലാ മേഖലകളിലേക്കുമുള്ള ബുക്കിംഗുകൾ ഇപ്പോൾ ആരംഭിച്ചിട്ടുണ്ടെന്നും എയർ ഇന്ത്യ എക്സ്പ്രസ് വക്താവ് അറിയിച്ചു.
വിമാനക്കമ്പനിയുടെ അറിയിപ്പനുസരിച്ച്, ഫ്ലൈറ്റ് IX-124 ലഖ്‌നൗവിലെ ചൗധരി ചരൺ സിംഗ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് രാത്രി 9.10 ന് പുറപ്പെട്ട് പ്രാദേശിക സമയം പുലർച്ചെ 12.30 ന് റാസൽഖൈമ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങും. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ആയിരിക്കും സർവീസുകൾ ഉണ്ടായിരിക്കുക.






