ഓൺപാസീവ് മെട്രോ സ്റ്റേഷന് പിന്നിലുള്ള അൽ ഖൂസ് ഇൻഡസ്ട്രിയൽ ഏരിയ 1 ൽ ഇന്നലെ ചൊവ്വാഴ്ച വൈകുന്നേരമുണ്ടായ ഒരു ചെറിയ തീപിടുത്തം നിയന്ത്രണവിധേയമാക്കി.
ഗതാഗതത്തെ കൂടുതൽ ബാധിക്കാതെ തന്നേ അഗ്നിശമന സേനാംഗങ്ങൾ ഉടൻ തന്നെ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കിയിരുന്നു. ഉൾവശത്തെ റോഡിന്റെ ഒരു ചെറിയ ഭാഗം മാത്രമേ വാഹനമോടിക്കുന്നവർക്ക് തടസ്സപ്പെട്ടുള്ളൂ.
അടിയന്തര സാഹചര്യങ്ങളിൽ വാഹനാപകടങ്ങളുടെ ഫോട്ടോ എടുക്കരുതെന്നും/അല്ലെങ്കിൽ വേഗത കുറച്ചു ഗതാഗതം തടസ്സപ്പെടുത്തരുതെന്നും അധികാരികൾ താമസക്കാരെ ആവർത്തിച്ച് ഓർമ്മിപ്പിച്ചിട്ടുണ്ട്.





