ദുബായിൽ കടൽത്തീരത്ത് മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.
കാസർകോട് ഉപ്പള പഞ്ചതൊട്ടിയിലെ മുഹമ്മദ് ഷെഫീഖിനെ (25) ആണ് കടൽത്തീരത്ത് മരിച്ച നിലയിൽ കണ്ടെത്തിയതായി ബന്ധുക്കൾക്കു വിവരം ലഭിച്ചത്. ദുബായിലെ സ്വകാര്യ കമ്പനി ജീവനക്കാരനാണ്.
8 മാസം മുൻപാണ് ഗൾഫിലേക്കു പോയത്. മരണത്തിൽ ദുരൂഹതയുള്ളതിനാൽ ദുബായ് പൊലീസ് അന്വേഷണം തുടങ്ങിയതായി ബന്ധുക്കൾ പറഞ്ഞു.




