അബുദാബി : പതിവ് ആശുപത്രി സന്ദർശനത്തിനിടെ ഉയർന്ന കൃത്യതയുള്ള നേത്രപരിശോധനാ ഉപകരണം കേടുവരുത്തിയതിനെ തുടർന്ന് ഒരു യുവാവ് മെഡിക്കൽ സെന്ററിന് 70,000 ദിർഹം നഷ്ടപരിഹാരം നൽകണമെന്ന് അബുദാബി കോടതി ഉത്തരവിട്ടു.
രോഗി കൺസൾട്ടേഷൻ പൂർത്തിയാക്കിയ ശേഷം, ഒറ്റയ്ക്ക് നേത്രപരിശോധനാ മുറിയിലേക്ക് പോയി മൈക്രോസ്കോപ്പ് അധിഷ്ഠിത ഒപ്റ്റിക്കൽ ഉപകരണം ഉപയോഗിച്ചതായും അത് തകരാറിലാകാൻ കാരണമായതായും മെഡിക്കൽ സെന്റർ അറിയിച്ചു. ഈ സംഭവം മെഡിക്കൽ സെന്റർ പോലീസിൽ റിപ്പോർട്ട് ചെയ്യുകയുമായിരുന്നു.
അനുവാദമില്ലാതെ നേത്ര പരിശോധനാ മുറിയിൽ കയറി യന്ത്രം സ്വയം ഉപയോഗിക്കാൻ ശ്രമിച്ചതിന് ആ മെഷീനിന്റെ ചെലവിന് ആ രോഗിയായ യുവാവ് ബാധ്യസ്ഥനാണെന്ന് അബുദാബി സിവിൽ ഫാമിലി ആൻഡ് അഡ്മിനിസ്ട്രേറ്റീവ് കോടതി വിധിക്കുകയായിരുന്നു.




