അബുദാബിയിൽ മദ്യപിച്ച് വാഹനമോടിച്ച് ഡെലിവറി റൈഡറെ ഇടിച്ചയാൾ 30,000 ദിർഹം നഷ്ടപരിഹാരം നൽകണമെന്ന് കോടതിവിധി

Abu Dhabi court orders driver to pay Dh30,000 in compensation for hitting delivery rider while driving under the influence

അബുദാബി: മദ്യപിച്ച് വാഹനമോടിക്കുന്നതിനിടെ ഡെലിവറി റൈഡറെ ഇടിച്ച് ശാരീരിക പരിക്കിനും സാമ്പത്തിക ബുദ്ധിമുട്ടിനും കാരണമായ സംഭവത്തിൽ ഡ്രൈവർ 30,000 ദിർഹം നഷ്ടപരിഹാരം നൽകാൻ അബുദാബിയിലെ ഒരു സിവിൽ കോടതി ഉത്തരവിട്ടു.

കൂടാതെ ഒരു വർഷത്തെക്ക് ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യാനും വിധിച്ചിട്ടുണ്ട്. ഡെലിവറി റൈഡർക്ക് ഭൗതിക നഷ്ടങ്ങൾക്കും വൈകാരിക ക്ലേശങ്ങൾക്കും നഷ്ടപരിഹാരം നൽകണമെന്നാണ് കോടതി വിധിച്ചത്.

മദ്യപിച്ച ഡ്രൈവർ ഡെലിവറി റൈഡറുടെ ബൈക്കിൽ ഇടിച്ചപ്പോൾ, ബൈക്കിന് കേടുപാടുകൾ സംഭവിച്ചു, ലിഗമെന്റുകൾ കീറി, വരുമാനം പൂർണ്ണമായും നഷ്ടപ്പെട്ടു. അപകടത്തെത്തുടർന്ന് ചികിത്സാ ചെലവുകൾ ഉണ്ടാകുകയും മാനസികമായി വേദനിക്കുകയും ചെയ്തതായി പരാതിക്കാരൻ കേസ്‌ ഫയൽ ചെയ്യുകായിരുന്നു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!