യുഎഇയിൽ 2026 പുതുവത്സരത്തോടനുബന്ധിച്ച് സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ശമ്പളത്തോടെയുള്ള അവധി പ്രഖ്യാപിച്ചു.
ഇതനുസരിച്ച് എല്ലാ സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും 2026 ജനുവരി 1 വ്യാഴാഴ്ച ശമ്പളത്തോടെയുള്ള ഔദ്യോഗിക അവധിയായിരിക്കുമെന്ന് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE) അറിയിച്ചു. പൊതു, സ്വകാര്യ മേഖലകൾക്കുള്ള അംഗീകൃത ഔദ്യോഗിക അവധി ദിനങ്ങൾ സംബന്ധിച്ച മന്ത്രിസഭാ തീരുമാനം നടപ്പിലാക്കുന്നതിനായി MoHRE പുറപ്പെടുവിച്ച സർക്കുലറിനെ തുടർന്നാണ് ഈ പ്രഖ്യാപനം.
അതേസമയം പൊതുമേഖലാ ജീവനക്കാർക്ക് 2026 ജനുവരി 1 വ്യാഴാഴ്ച, ശമ്പളത്തോടുകൂടിയ ഔദ്യോഗിക അവധിയും, പുതുവത്സര ദിനാഘോഷങ്ങൾക്ക് ശേഷം, 2026 ജനുവരി 2 വെള്ളിയാഴ്ച റിമോട്ട് വർക്ക് ദിനവുമായിരിക്കും.






