2025 ലെ ഏഷ്യ ട്രയാത്ത്‌ലോൺ വെസ്റ്റ് ഏഷ്യൻ ചാമ്പ്യൻഷിപ്പിനും ഫുജൈറ ഇന്റർനാഷണൽ ട്രയാത്ത്‌ലോൺ ചാമ്പ്യൻഷിപ്പിനും ഫുജൈറ എമിറേറ്റ് ആതിഥേയത്വം വഹിക്കുന്നതിനാൽ, പൊതുജന സുരക്ഷയും സുഗമമായ ഗതാഗതവും ഉറപ്പാക്കുന്നതിനായി ഡിസംബർ 13 ശനിയാഴ്ചയും ഡിസംബർ 14 ഞായറാഴ്ചയും ഫുജൈറയിൽ പ്രധാന റോഡ് താൽക്കാലികമായി അടച്ചിടുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി
ഇതനുസരിച്ച് ഇന്ന് ഡിസംബർ 13 ശനിയാഴ്ച പുലർച്ചെ 4 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ അൽ രാഗിലത്ത് റൗണ്ട്എബൗട്ട് മുതൽ അൽ ദാല റൗണ്ട്എബൗട്ട് വരെയും തിരിച്ചും അടച്ചിടും.
ഉച്ചയ്ക്ക് 2 മണി മുതൽ വൈകുന്നേരം 6 മണി വരെ മറൈൻ ക്ലബ് റൗണ്ട്എബൗട്ട് മുതൽ അൽ ദാല റൗണ്ട്എബൗട്ട് വരെ, ഹോട്ടലിനും റിസോർട്ടിനും എതിർവശത്തുള്ള കോർണിഷ് സ്ട്രീറ്റ്, ഹോട്ടലിനോട് ചേർന്നുള്ള സൈഡ് സ്ട്രീറ്റ് എന്നിവ ഉൾപ്പെടെ അടച്ചിടും.
നാളെ ഡിസംബർ 14 ഞായറാഴ്ച പുലർച്ചെ 4 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ അൽ രാഗിലാത്ത് റൗണ്ട്എബൗട്ടിൽ നിന്ന് കോർണിഷ് വഴി ബീച്ച് ഹോട്ടൽ റൗണ്ട്എബൗട്ടിലേക്കുള്ള റോഡ് അടച്ചിടും.





