റെഡ് സിഗ്‌നൽ മറികടന്നതിനെത്തുടർന്ന് രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടമുണ്ടാകുന്ന ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്ത് വിട്ടുകൊണ്ട് ഷാർജ പൊലീസ് വാഹനമോടിക്കുന്നവർക്ക് ശക്‌തമായ മുന്നറിയിപ്പ് നൽകി.
റെഡ് സിഗ്‌നൽ മറികടന്ന് ഒരു വലിയ അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങളാണ് പൊലീസ് ഓപറേഷൻസ് സെൻ്റർ പുറത്തുവിട്ടത്. എമിറേറ്റിലുടനീളം സുരക്ഷിതമായ ഡ്രൈവിങ് ശീലം പ്രോത്സാഹിപ്പിക്കുന്നതിനുള്ള നിലവിലുള്ള ക്യാംപെയ്നിന്റെ ഭാഗമായാണ് ഈ നടപടി.
الانتباه لقواعد المرور واحترام الإشارات هي الخطوة الأولى لحماية الأرواح والمحافظة على أمن وسلامة مُرتادي الطريق.
لذلك تُهيب شرطة الشارقة الجمهور الكريم بالالتزام بالقوانين، فسلامتكم مسؤوليتكم، وبتعاونكم نجعل الطرق أكثر أماناً.#شرطة_الشارقة#shjpolice pic.twitter.com/eklUckNt6Z— شرطة الشارقة (@ShjPolice) December 12, 2025
പൊലീസ് ഓപ്പറേഷൻസ് സെൻ്ററിലെ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളിൽ തിരക്കേറിയ ഒരു കവലയിലൂടെ ഒരു വെള്ള നിസ്സാൻ പിക്കപ്പ് ട്രക്ക് റെഡ് ലൈറ്റ് മറികടന്ന് അതിവേഗം പാഞ്ഞുപോകുന്നത് കാണാം. ഇതോടെ, നിയമപരമായി മുന്നോട്ട് പോകാനുള്ള അവകാശമുണ്ടായിരുന്ന മറ്റ് വാഹനങ്ങൾ പെട്ടെന്ന് ബ്രേക്ക് ചെയ്യുകയും വലിയ കൂട്ടിയിടി ഒഴിവാകുകയും ചെയ്തു. ഒരു വ്യക്തിയുടെ അശ്രദ്ധമായ തീരുമാനം എങ്ങനെ ഒട്ടേറെ റോഡ് ഉപയോക്താക്കളുടെ ജീവൻ അപകടത്തിലാക്കുന്നു എന്നതിനെ ഓർമിപ്പിക്കുന്നതാണ് ഈ സംഭവമെന്ന് ഷാർജ പൊലീസ് വ്യക്തമാക്കി.
ചുവപ്പ് സിഗ്നൽ മറികടക്കുന്നത് 1,000 ദിർഹം പിഴയും 12 ട്രാഫിക് പോയിന്റുകളും 30 ദിവസത്തെ വാഹന കണ്ടുകെട്ടലും ലഭിക്കാൻ ഇടയാക്കും.പുതിയ നിയമപ്രകാരം, ചുവപ്പ് സിഗ്നൽ മറികടക്കുന്നത് ഒരാളുടെ മരണത്തിന് കാരണമായാൽ, അത് ഒരു വർഷത്തിൽ കുറയാത്ത തടവോ 100,000 ദിർഹത്തിൽ കുറയാത്ത പിഴയോ അല്ലെങ്കിൽ ഈ രണ്ട് ശിക്ഷകളിൽ ഒന്നോ ലഭിക്കാൻ കാരണമാകും.





