ബീച്ചുകൾ ഒഴിവാക്കുക : പ്രതികൂല കാലാവസ്ഥയെക്കുറിച്ച് സുരക്ഷാ മുന്നറിയിപ്പുമായി ദുബായ് പോലീസ്

Avoid beaches_ Dubai Police issues safety warning due to adverse weather conditions

ദുബായ്: എമിറേറ്റിൽ പ്രതീക്ഷിക്കുന്ന പ്രതികൂല കാലാവസ്ഥയെക്കുറിച്ച് ദുബായ് പോലീസ് പൊതുജന സുരക്ഷാ മുന്നറിയിപ്പ് നൽകി.

നഗരത്തിൽ കാലാവസ്ഥാ വ്യതിയാനങ്ങൾ അനുഭവപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും അധികൃതർ നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണമെന്നും ദുബായ് പോലീസ് താമസക്കാരുടെ ഫോണുകളിലേക്ക് അയച്ച അലേർട്ടിൽ പറഞ്ഞു.

ബീച്ചുകളിൽ നിന്ന് വിട്ടുനിൽക്കാനും ബോട്ട് യാത്രകൾ ഒഴിവാക്കാനും താമസക്കാർക്ക് നിർദ്ദേശം നൽകി. താഴ്‌വരകൾ, വെള്ളം ഒഴുകുന്ന പ്രദേശങ്ങൾ, താഴ്ന്ന പ്രദേശങ്ങൾ എന്നിവ ഒഴിവാക്കാനും ജാഗ്രതാ നിർദ്ദേശത്തിൽ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വാഹനമോടിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നും ബന്ധപ്പെട്ട അധികാരികളുടെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും വാഹനമോടിക്കുന്നവരോട് ആവശ്യപ്പെട്ടു.

ദുബായ് പോലീസ് ജാഗ്രത പാലിക്കാനും സുരക്ഷിതരായിരിക്കാനും താമസക്കാരോട് നിർദ്ദേശിച്ചുകൊണ്ടാണ് അലേർട്ട് അവസാനിപ്പിച്ചിരിക്കുന്നത്.യുഎഇയുടെ ദേശീയ മുൻകൂർ മുന്നറിയിപ്പ് സംവിധാനം വഴിയാണ് താമസക്കാർക്ക് മുന്നറിയിപ്പ് നൽകിയത്. അടിയന്തര ഘട്ടങ്ങളിൽ, സെല്ലുലാർ ബ്രോഡ്കാസ്റ്റ് (CB) സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പൊതുജനങ്ങൾക്കായി നിർദ്ദേശങ്ങളടങ്ങിയ ഒരു മുന്നറിയിപ്പ് അതോറിറ്റി പുറപ്പെടുവിക്കുന്നത്. അതായത് ഒരു നിശ്ചിത ഭൂമിശാസ്ത്രപരമായ പ്രദേശത്തുള്ള എല്ലാ മൊബൈൽ ഫോണുകൾക്കും ഒരേസമയം സന്ദേശം ലഭിക്കും.

ശനിയാഴ്ച മുതൽ വ്യാഴാഴ്ച വരെ രാജ്യത്തുടനീളം അസ്ഥിരമായ കാലാവസ്ഥയുണ്ടാകുമെന്നും പല പ്രദേശങ്ങളിലും കനത്ത മഴയും ശക്തമായ കാറ്റും ഉണ്ടാകുമെന്നും യുഎഇയുടെ ദേശീയ കാലാവസ്ഥാ കേന്ദ്രം (നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി) നേരത്തെ പ്രവചിച്ചിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!