ദുബായിലെ പാം ജബൽ അലി പള്ളിയുടെ ഡിസൈൻ പുറത്തിറക്കി നഖീൽ

Nakheel unveils design for Palm Jebel Ali Mosque in Dubai

ദുബായ് ദുബായിലെ പ്രമുഖ റിയൽ എസ്‌റ്റേറ്റ് ഡെവലപ്പർമാരായ നഖീൽ, പാം ജബൽ അലിയിലെ പുതിയ ലാൻഡ്‌മാർക്കായ ‘പാം ജബൽ അലി പള്ളി’യുടെ ഡിസൈൻ പുറത്തിറക്കി. ഈ ദ്വീപ് വികസനത്തിന്റെ ‘ആത്മീയ-സാംസ്‌കാരിക ഹൃദയമായി’ ഈ പള്ളി പ്രവർത്തിക്കും. ദ്വീപിൻ്റെ പ്രധാന കേന്ദ്രഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ പള്ളിയിൽ ഒരേ സമയം 1,000 പേർക്ക് നമസ്‌കരിക്കാൻ സൗകര്യമുണ്ടാകും. പ്രശസ്‌ത ആർക്കിടെക്‌ചർ സ്‌ഥാപനമായ സ്കിഡ്മോർ, ഓവിങ്സ് & മെറിൽ (SOM) ആണ് ഇത് രൂപകൽപന ചെയ്തത്.

പള്ളിയുടെ മിനാരത്തിന് 40 മീറ്റർ ഉയരമുണ്ടാകും. ഇത് ദ്വീപിലെ ഒരു പ്രധാന കാഴ്ചയായി മാറും. ഇസ്‌ലാമിക വാസ്‌തുവിദ്യയിൽ സാധാരണയായി കാണപ്പെടുന്ന ജ്യാമിതീയ രൂപകൽപനയാണ് മിനാരത്തിന് നൽകിയിരിക്കുന്നത്. പരമ്പരാഗത ഇസ്ലാമിക വാസ്തുവിദ്യാ ഘടകങ്ങൾ ഉൾക്കൊണ്ടുകൊണ്ട്, സമകാലിക ശൈലിയിലാണ് പള്ളി രൂപകൽപന ചെയ്തിരിക്കുന്നത്.
മേൽക്കൂരയിൽ നിന്ന് മുറ്റത്തേക്ക് നീളുന്ന, തുണികൊണ്ടുള്ളതുപോലെ തോന്നിക്കുന്ന ഒരു മേലാപ്പ് തണൽ നൽകുകയും കെട്ടിടത്തെ ചുറ്റുപാടുമായി ദൃശ്യപരമായി ബന്ധിപ്പിക്കുകയും ചെയ്യുന്നു. പ്രാർഥനാ സ്‌ഥലങ്ങളിലേക്ക് പ്രകൃതിദത്തമായ വെളിച്ചം അരിച്ചെത്തുന്ന രീതിയിലാണ് രൂപകൽപന. ഇത് ശാന്തവും ആത്മീയവുമായ അന്തരീക്ഷം സൃഷ്ടിക്കുമെന്ന് നഖീൽ അറിയിച്ചു. മനോഹരമാക്കിയ നടപ്പാതകൾ, വ്യക്തമായ സഞ്ചാരമാർഗങ്ങൾ, പ്രത്യേകം തയ്യാറാക്കിയ വുദു (അംഗശുദ്ധി) ഏരിയകൾ എന്നിവയുമുണ്ടാകും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!