ഉമ്മുൽ ഖുവൈൻ: കഴിഞ്ഞയാഴ്ച ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ ഉണ്ടായ വൻ വാഹനാപകടത്തിൽ മൂന്ന് തൊഴിലാളികൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു.
മണിക്കൂറിൽ 120 കിലോമീറ്റർ വേഗത പരിധിയുള്ള ഒരു റോഡിലെ അരികിൽ നിൽക്കുകയായിരുന്ന ഏഴ് തൊഴിലാളികളെ ഒരു ചെറിയ വാഹനം ഇടിക്കുകയായിരുന്നെന്ന് ട്രാഫിക് ആൻഡ് പട്രോൾ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കേണൽ മുഹമ്മദ് ഒബൈദ് അൽ മുഹൈരി പറഞ്ഞു.
സംഭവത്തെക്കുറിച്ച് പോലീസ് ഓപ്പറേഷൻസ് റൂമിലേക്ക് അടിയന്തര കോൾ ലഭിച്ചതിനെത്തുടർന്ന് , അടിയന്തര സേവനങ്ങളോടൊപ്പം പട്രോളിംഗും സ്ഥലത്തെത്തി പരിക്കേറ്റവർക്ക് ഉടനടി വൈദ്യസഹായം നൽകുകയും ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്തിരുന്നു
ജോലി സമയം അവസാനിച്ച ശേഷം വൈകുന്നേരം തൊഴിലാളികളെ ഒരു ബസ് ഇറക്കിവിട്ട ശേഷം മറ്റൊരു വാഹനത്തിനായി കാത്തുനിൽക്കുമ്പോഴാണ് അപകടം നടന്നതെന്ന് പോലീസ് പറഞ്ഞു. മുന്നിൽ പോയ ഒരു കാറിൽ ഒരു വാഹനം ഇടിച്ചതായും ഡ്രൈവറുടെ അശ്രദ്ധമൂലം പിന്നിലെ വാഹനം റോഡിൽ നിന്ന് മാറി തൊഴിലാളികളെ നേരിട്ട് ഇടിച്ചതായും മൂന്ന് പേർ കൊല്ലപ്പെടുകയും മറ്റുള്ളവർക്ക് പരിക്കേൽക്കുകയും ചെയ്തതായി പ്രാഥമിക അന്വേഷണത്തിൽ വ്യകതമായിരിക്കുന്നത്.





