പ്രമുഖ പ്രക്ഷേപണകലാകാരനും റേഡിയോ ഏഷ്യ മുൻ അവതാരകനുമായ സണ്ണി ബർനാഡ് അന്തരിച്ചു. 1996 മുതൽ ഒന്നര ദശാബ്ധം റേഡിയോ ഏഷ്യയിലൂടെ പ്രവാസി സമൂഹത്തിൻ്റെ മനം കവർന്ന കലാകാരനായ സണ്ണി ബർനാഡ് ഇന്നലെ രാത്രി എറണാകുളത്ത് വെച്ചാണ് അന്തരിച്ചത്.
നിരവധി റേഡിയോ നാടകങ്ങളിൽ മുഖ്യ കഥാപാത്രങ്ങൾക്ക് ശബ്ദം നൽകിയ സണ്ണി ബർനാഡിന് ഗൾഫ് നാടുകളിൽ അനവധി ആരാധകരുണ്ടായിരുന്നു. ശ്രദ്ധേയമായ നിരവധി റേഡിയോ പരസ്യങ്ങൾക്ക് ശബ്ദം നൽകുകയും രചന നിർവഹിക്കുകയും ചെയ്തിട്ടുണ്ട്.
കൊച്ചിൻ കലാഭവൻ ഉൾപ്പെടെയുള്ള കലാസംഘങ്ങളിൽ പ്രതിഭ തെളിയിക്കുകയും ശബ്ദകലാകാരനായി തിളങ്ങുകയും ചെയ്ത ശേഷമാണ് പ്രവാസ ലോകത്തേക്ക് എത്തുന്നത്. സംസ്കാരം ഇന്ന് നടക്കും






