യുഎഇയിൽ നിന്ന് ഒമാനിലെത്തിയ തിരുവനന്തപുരം സ്വദേശിയെ ഒമാനിൽ മരിച്ച നിലയിൽ കണ്ടെത്തി.
കല്ലറ തുമ്പോട് കണ്ണൻ നിവാസിൽ അരവിന്ദ് അശോകിനെ ആണ് ദുകമിലെ താമസ സ്‌ഥലത്ത് വച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്. യുഎഇയിൽ ജോലി ചെയ്യുന്ന അരവിന്ദ് കമ്പനി ആവശ്യാർഥമാണ് അടുത്തിടെ ദുകമിൽ എത്തിയത്.
പിതാവ്: അശോക് കുമാർ. മാതാവ്: പരേതയായ ഷീന. ഐസിഎഫ് ഒമാൻ വെൽഫയർ സമിതിക്ക് കീഴിൽ തുടർ നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.





