രണ്ടുദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ബുധനാഴ്ച ഒമാനിലെത്തും. മസ്കറ്റിലെ പൊതുപരിപാടിയിൽ അദ്ദേഹം പ്രവാസികളെ അഭിസംബോധനചെയ്യും. ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദവും സാമ്പത്തികസഹകരണവും ശക്തിപ്പെടുത്തുന്ന ചർച്ചകൾ സന്ദർശനത്തിലുണ്ടാകും. ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിൻ്റെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി മസ്കറ്റിലെത്തുന്നത്.
ഇന്ത്യയും ഒമാനും തമ്മിൽ നയതന്ത്രബന്ധം സ്ഥാപിച്ചതിന്റെ എഴുപതാം വാർഷികവേളയിലാണ് പ്രധാനമന്ത്രിയുടെ സന്ദർശനം. രണ്ടാംതവണയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഒമാൻ സന്ദർശിക്കുന്നത്.





